Angeekaaram poster

1977 · song 5

Shishiramaasa Sandhyayile

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ശിശിരമാസ സന്ധ്യയിലെ കുളിരലപോലെ പ്രിയമാനസന്റെ ചുണ്ടിണയില്‍ പുഞ്ചിരിപോലെ പുതുമഴയ്ക്കു പറന്നുവീണ തുമ്പികള്‍ തേന്‍തുമ്പികള്‍ പൂന്തേന്‍തുമ്പികള്‍ (ശിശിരമാസ....) നൂറു നൂറു മാധവങ്ങള്‍ ഓടി നടന്നു ഇതിലേ പാടി നടന്നു നൂറു നൂറു ചെമ്പകങ്ങള്‍ ഇവിടെ വിടര്‍ന്നു ഇണയെത്തേടി പറന്നു വന്ന ശലഭമേ (2) ഈ ഇതള്‍കൊഴിഞ്ഞ മലരിനെ നീ കണ്ടുവോ (ശിശിരമാസ....) എത്രയെത്ര പൊന്‍കിനാക്കള്‍ ഇവിടെയുണർന്നു ഹൃദയം ലഹരി നുകർന്നു എത്രയെത്ര യൗവ്വനങ്ങള്‍ പുളകമണിഞ്ഞു  മനസ്സിനുള്ളില്‍ മധു നിറഞ്ഞകാലമേ (2) ഈ ചിറകുതേടും കിളിയെ നീ മറന്നുവോ (ശിശിരമാസ....)

Published by the catalogue editor. Rights remain with the original creators.