Angeekaaram poster

1977 · song 1

Karpoorathulasippanthal

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

കർപ്പൂരത്തുളസിപ്പന്തൽ കരളിന്റെ കളിയരങ്ങിൽ പവിഴച്ചുണ്ടിണയിൽ പാലാഴിപ്പളുങ്കലകൾ പാലാഴിപ്പളുങ്കലകൾ..... ഓമനേ നിന്റെ കണ്ണിൽ ഓലക്കിളി കൂടുവെച്ചു താരിളം കവിളിണയിൽ ചെഞ്ചായം സന്ധ്യ തേച്ചു.... പൂങ്കാറ്റിലാടിയാടി നിന്നു നിൻ അളകങ്ങൾ..... (കർപ്പൂരത്തുളസിപ്പന്തൽ) വെള്ളിപ്പൂങ്കൊമ്പിൽ പൊന്നല്ലിപ്പൂപോലെ നീ വിരിഞ്ഞതും എന്നുള്ളിൽ ലാവണ്യ തേൻ‌തുള്ളിപോലെ നീ നിറഞ്ഞതും കണ്ടു ഞാൻ ഓമലാളേ ശൃംഗാര രാഗലോലേ... നീയെന്നുമെന്റെ ആത്മതാളമായ് പ്രിയതോഴീ... (കർപ്പൂരത്തുളസിപ്പന്തൽ)

Published by the catalogue editor. Rights remain with the original creators.