1977 · song 5

Swarnameghathukilin

Credits

Singer
KJ Yesudas P Madhuri
Lyricist
Sasikala Menon
Composer
G Devarajan

Lyrics

സ്വർണ്ണമേഘത്തുകിലിൻ ഞൊറിയഴിഞ്ഞൂ സ്വപ്ന സന്ധ്യ  ലജ്ജയോടെ മുഖം കുനിച്ചു ആ വദനം പാടലാഭ ചൊരിഞ്ഞൂ അത് കൺമണി തൻ പൂഞ്ചൊടിയിലുറഞ്ഞൂ (സ്വർണ്ണ..)   പുഷ്പരഥ കുമ്പിളുകൾ നിറച്ചു വരും സ്വപ്നലോലം ഈ സായാഹ്നത്തിൽ നിൻ മദയൗവന ഗംഗാ സരസ്സുകളിൽ ഒരു ജലക്രീഡക്കായ് ഒരുങ്ങി വന്നൂ ഈ സ്മിതം നിന്റെ സുസ്മിതം എന്നെ ഞാൻ അല്ലാതാക്കിയ പുഷ്പ ശരം (സ്വർണ്ണ...)   നീലമുടിച്ചുരുളുകൾ മിൻനക്കി വരും വർണ്ണഭംഗി തുളുമ്പീ സാഗരത്തിൽ നിൻ മുഗ്ദ്ധ കാരുണ്യം എന്നിലുണർത്തും വികാരങ്ങൾ പോൽ വെൺ നുരകൾ ഈ സ്മിതം നിന്റെ സുസ്മിതം എന്നെ ഞാൻ അല്ലാതാക്കിയ പുഷ്പ ശരം (സ്വർണ്ണ...)

Published by the catalogue editor. Rights remain with the original creators.