1977 · song 6

Sandhyathan Ambalathil

Credits

Singer
KJ Yesudas Chorus
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

സന്ധ്യതൻ അമ്പലത്തിൽ  കുങ്കുമ പൂത്തറയിൽ  ചന്ദനകാപ്പു ചാർത്തി  അമ്പിളി ദേവിയായ്  താരകളാരതിയായ്  (സന്ധ്യതൻ..) മാഘമുകിൽ മാലികകൾ  വന്നു തൊഴുതു  രാഗമധുരാഞ്ജലികൾ  വീണു തൊഴുതു (2) തരംഗഗംഗയാടുമെന്റെ മനസ്സു വീണയാകവേ(2) പ്രണയഗാനദേവതേ നിൻ ഹൃദയവാതിൽ തേടി ഞാൻ  (സന്ധ്യതൻ..)  മാളികയിൽ നിന്റെ നിഴൽ  കണ്ടു സഖി ഞാൻ  പാദസരം പാടുമെന്നു  കാത്തു സഖി ഞാൻ(2) ചിലങ്ക ചാർത്തിയുറങ്ങും നിന്റെ ജാലകത്തെ ഉണർത്തുവാൻ (2) കദനതാളം പൂക്കുമെന്റെ ഗാനം തെന്നലാക്കി ഞാൻ  (സന്ധ്യതൻ..)

Published by the catalogue editor. Rights remain with the original creators.