1977 · song 5
Paadu Hridayame
Credits
- Singer
-
P Susheela
Chorus
- Lyricist
-
Sreekumaran Thampi
- Composer
- Shyam
Lyrics
പാടൂ ഹൃദയമേ ഗാനം സാഗരം
ഓടും ബന്ധി പോൽ മോഹം തിരകളീൽ
വെറും രാസഖിയല്ലിന്നു ഞാൻ
ഒരു ഗാനവിഹാരിണി ഞാൻ
ഗന്ധർവ സിംഹാസനം
ഗായകനോടൊത്തു പങ്കിടും ഞാൻ
ആ സ്വർഗ്ഗ മേടയിൽ ആടിടും ഞാൻ
(പാടൂ ഹൃദയമേ..)
മലർ മലർ തോറും മലരുമീ വർണ്ണം
തുടിക്കുമെൻ ആശകൾ
കുനുകുനെ രാഗം പാടുമീ കാറ്റിൽ
പുതിയ സങ്കല്പങ്ങൾ (2)
ഈ വസന്തമെൻ നാളെ
ഈ സുഗന്ധമെൻ കൂടെ
ഇനിയെന്നും പൊന്നൊണമേ
പൂക്കളും പൂക്കളും എൻ മുറ്റത്ത്
പൂമഴ മനസ്സിന്റെ തിരുമുറ്റത്ത്
ലല്ലലല്ലലല്ല ലലലല
(പാടൂ ഹൃദയമേ...)
ഉയരുവിൻ ദാഹമില്ലയെന്നാകിൽ
പറക്കുമോ പറവകൾ
വിരിക്കുവാൻ ദാഹമില്ലായെന്നാകിൽ
തളിർക്കുമോ ലതികകൾ (2)
വാനമ്പാടിയെപ്പോലെ ഞാനുയർന്നീടും വാനിൽ
ഇനിയെന്നും സംഗീതമേ
താരകൾ പൂക്കുമെൻ പൂമുറ്റത്ത്
ആതിര മനസ്സിന്റെ തിരുമുറ്റത്ത്
ലല്ലലല്ലലല്ല ലലലല
(പാടൂ ഹൃദയമേ...)
Published by the catalogue editor. Rights remain with the original creators.