Aa Nimisham poster

1977 · song 1

Ayalathe Janalil

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

അയലത്തെ ജനലിലൊരമ്പിളി വിടർന്നൂ അലകടലായെന്മനമുണർന്നൂ പുളകം വിരിഞ്ഞൂ സ്വപ്നം വിടർന്നൂ പൂനിലാവൊളി പരന്നൂ പ്രേമ പൂനിലാവൊളി പരന്നൂ പതിവായ് മാനത്തു വിടരുന്ന ചന്ദ്രൻ പാരിതിലെല്ലാർക്കും സ്വന്തം ഈ ഭൂമിയിലേവർക്കും സ്വന്തം എന്നയല്പക്കത്തെ രാഗാർദ്രചന്ദ്രൻ എനിക്കു മാത്രം സ്വന്തം എന്നും എനിക്കു മാത്രം സ്വന്തം  (അയലത്തെ...) പകലെങ്ങും മറയാത്ത മധുമാസചന്ദ്രൻ പനിനീരു പെയ്യുന്ന ചന്ദ്രൻ എന്റെ അനുരാഗമോഹന ചന്ദ്രൻ നിത്യവുമെന്നുള്ളിൽ പൗർണ്ണമിയൊരുക്കാൻ നിറഞ്ഞു നിൽക്കും ചന്ദ്രൻ വിണ്ണിൽ നിറഞ്ഞു നിൽക്കും ചന്ദ്രൻ  (അയലത്തെ...)

Published by the catalogue editor. Rights remain with the original creators.