1976 · song 3

Kaamante Kodiyude Adayaalam

Credits

Singer
KP Brahmanandan
Lyricist
Mankombu Gopalakrishnan
Composer
RK Sekhar

Lyrics

കാമന്റെ കൊടിയുടെ അടയാളം കാമിനീ നിൻ കാർക്കൂന്തളം - അതു രാസലീലയിലഴിയുമ്പോഴൊരു രാജമല്ലിപ്പൂ ചൂടിയ്ക്കാം (കാമന്റെ...) അനങ്ങുമ്പോൾ തുളുമ്പുംനിൻ പളുങ്കുഗോളം അകതാരിലുണർത്തുന്നോരിലത്താളം അരഞ്ഞാണം കിലുങ്ങുന്നോരരക്കെട്ട്‌ ആവേശമുണർത്തിടും അങ്കത്തട്ട്‌ (കാമന്റെ...) കണ്ണാടി തോൽക്കുന്ന മിനുമിനുപ്പ്‌ കദളികുളുർമ്മയുള്ള കണങ്കാല്‌ ഏതിലയും മധുരിയ്ക്കും മലർനികുഞ്ജം ചേതോഹരീ നിൻ നവയൗവ്വനം (കാമന്റെ...)

Published by the catalogue editor. Rights remain with the original creators.