1954 · song 5
Orumayil Ninne
Credits
- Singer
- CS Radhadevi Shyamala
- Lyricist
- Thirunayinaarkurichi Madhavan Nair
- Composer
- Br Lakshmanan
Lyrics
ഒരുമയില്‍ നിന്നെ പെരുമകലര്‍ന്നെ
ഒന്നായ് നിന്നു കളിക്കാമേ നാം
ഒന്നായ് നിന്നുകളിക്കാമേ..
മാടത്തപ്രാവേ.. മാടത്തപ്രാവേ
മാനത്ത് പൊങ്ങിപ്പറക്കാമോ
മാനത്ത് പൊങ്ങിപ്പറക്കാമോ
തരമില്ല പറക്കാന്‍ നിറമുള്ള ചിറകുകള്‍
തരുമോ നീയെന്‍ ചങ്ങാതി
തരുമോ നീയെന്‍ ചങ്ങാതി
മാനത്ത് കളിക്കണൊരമ്പിളിമാമനെ
ഞാനെത്തിപ്പിടിക്കാന്‍ പോകാമോ (2)
തരമില്ല നടപ്പാന്‍ അവിടുള്ള വഴിമേല്‍
ചെറുമുള്ളുകൊള്ളും ചങ്ങാതീ
ചെറുമുള്ളുകൊള്ളും ചങ്ങാതീ
തുള്ളിച്ചാടും കള്ളന്‍ തുമ്പിയെ
കുരുക്കിട്ട് കെട്ടും ഞാന്‍.. (2)
മല്ലിക്കാവിൽ കോവില് വയ്ക്കാന്‍
മാല കൊരുക്കും ഞാന്‍ (2)
കോവിലിനുള്ളില്‍ കൊണ്ടാടുന്നൊരു
ദേവനിരിക്കും ഞാന്‍ (2)
പള്ളിക്കൂടം വിട്ടാലും നാം വിട്ടുപിരിയാതെ
പള്ളിക്കൂടം വിട്ടാലും നാം വിട്ടുപിരിയാതെ
Published by the catalogue editor. Rights remain with the original creators.