1976 · song 8

Thuduthude Thudikkunnu

Credits

Singer
P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

തുടുതുടെ തുടിക്കുന്നു മോഹം തടവിൽ കഴിയുന്നൂ ദാഹം കുളിരല ചൂടാൻ കൂടെ വന്നിരിക്കാൻ എവിടെ നീയെവിടെ   രണ്ടു പഞ്ചമിക്കലകളിണക്കീ രത്നപാദസരങ്ങളൊരുക്കീ പാട്ടു പാടണം നൃത്തമാടണം പവിഴമിന്നൽക്കൊടി പോലെ (തുടുതുടെ..)     നീലമിഴിയിൽ സ്വപ്നമുണർന്നൂ നിന്നെ മാത്രം തേടിയലഞ്ഞൂ നിന്റെ നെഞ്ചിലെ കൂട്ടിൽ വാഴേണം പഞ്ചവർണ്ണക്കിളി പോലെ (തുടുതുടെ..)

Published by the catalogue editor. Rights remain with the original creators.