1976 · song 3

Manmadhante Kodiyadayaalam

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

മന്മഥന്റെ കൊടിയടയാളം മത്സ്യമെന്നു കേട്ടു ഞാൻ എൻ പ്രിയേ നിൻ കണ്ണിലിന്നാ പൊൻ പതാക കണ്ടു ഞാൻ (മന്മഥന്റെ..)   കാമദേവനേന്തും ചാപം കരിമ്പെന്നു കേട്ടു ഞാൻ മധുമൊഴി നിൻ ചുണ്ടിൽ നിന്നാ മധുരമാസ്വദിച്ചൂ ഞാൻ (മന്മഥന്റെ..)   മനസിജന്റെ മായാബാണം മലരെന്നു കേട്ടു ഞാൻ കണ്മണീ നിൻ കവിളിൽ പൊന്നിൻ കളിച്ചെണ്ടു കണ്ടു ഞാൻ (മന്മഥന്റെ..)

Published by the catalogue editor. Rights remain with the original creators.