1976 · song 2

Karuthalum Vendilla

Credits

Singer
P Madhuri Chorus
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല കണ്ടാൽ കാമദേവൻ എൻ കണ്ണിനവൻ കാണായ കാമദേവൻ മധുരിക്കുമെങ്കിലും തേനല്ലാ തെനല്ലാ തേനല്ലാ മനം നീറുമെങ്കിലും തീയല്ലാ തീയല്ലാ തീയല്ലാ തേനല്ല തീയല്ലാ പിന്നെയെന്തു തോഴീ കരളിനുള്ളിൽ തുടിക്കുമീ മൃദുല വികാര പ്രേമം..പ്രേമം... (കറുത്താലും...)   കണ്ണിൽ വിടരുമെങ്കിലും പൂവല്ല പൂവല്ല പൂവല്ല പൂവല്ല കയ്യിലണയുമെങ്കിലും കായല്ല കായല്ല കായല്ല കായല്ല പൂവല്ല കായല്ല പിന്നെയെന്തു തോഴീ പൂത്തുലഞ്ഞു നിൽക്കുമീ പവിഴമല്ലീ സ്വപ്നം സ്വപ്നം  (കറുത്താലും...)

Published by the catalogue editor. Rights remain with the original creators.