1976 · song 4

Raajayogam

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

രാജയോഗം എനിക്ക് രാജയോഗം രാഗലോലുപനെനിക്കു തന്നു പ്രേമകിരീടം രത്നകിരീടം (രാജയോഗം..) എന്റെ വികാരത്തിൻ മണിമാളിക ഏഴുനില മാളിക പവിഴം തിളങ്ങും മച്ചകങ്ങൾ പിച്ചകം വളരും അങ്കണങ്ങൾ രാഗപ്പീലികൾ വിടർത്തിയാടാൻ രാജസാരസങ്ങൾ ലാലാലലാലാലല രാജയോഗം എനിക്ക് രാജയോഗം എന്റെ സംഗീതത്തിൻ മണിത്തംബുരു പ്രേമത്തിൻ പൊൻതംബുരു മന്ത്രങ്ങൾ നിറയും മലർത്തുടികൾ മധുരത്തിൽ കുളിരും ശ്രുതിലയങ്ങൾ ഗാനശീലുകൾ പുണർന്നു നീന്താൻ രാവിൻയാമങ്ങൾ ലാലാലലാലാലല (രാജയോഗം..)

Published by the catalogue editor. Rights remain with the original creators.