1976 · song 2

Devi Vigrahamo

Credits

Singer
KJ Yesudas P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ദേവീവിഗ്രഹമോ അനുരാഗപൂജാവിഗ്രഹമോ പ്രണയലോലയായ് പൂമാല കോർക്കും പ്രേമസന്ന്യാസിനീ (ദേവീ..) ആരാധകനെ അനുഗ്രഹിക്കും ആനന്ദ സോപാനമോ കാർത്തിക ദീപങ്ങൾ കണ്ണിലൊതുക്കും ചിത്രാ പൗർണ്ണമിയോ നീയാര് നീയാര് നിരുപമലാവണ്യമേ ഓ...നിരുപമലാവണ്യമേ (ദേവി...) ഊമതൻ മനസ്സിൽ രാഗമുണർത്തും ഗ്രാമീണ കന്യക ഞാൻ പാടാത്ത മുരളിയിൽ നാദമുയർത്തും ഗാനസുധാമയി ഞാൻ ഞാനാര് നീയാര് ഇരുരാഗ കല്ലോലങ്ങൾ ഓ...ഇരുരാഗ കല്ലോലങ്ങൾ (ദേവി...)

Published by the catalogue editor. Rights remain with the original creators.