1976 · song 1

Aadi Lakshmi

Credits

Singer
P Jayachandran Chorus
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ആദിലക്ഷ്മി ധാന്യലക്ഷ്മി ധൈര്യലക്ഷ്മി ധനലക്ഷ്മി വിജയലക്ഷ്മി വിദ്യാലക്ഷ്മി വരലക്ഷ്മി ശുഭലക്ഷ്മി (ആദിലക്ഷ്മി..) അംബികേ നിൻ പാദകമലം അഭയമലരായ് വിടരണം തമ്പുരാട്ടീ നിന്റെ നടയിൽ സങ്കടങ്ങൾ മറയണം (ആദിലക്ഷ്മി..) ജീവശംഖിൻ നാദമായി ഗാനപല്ലവി കേൾക്കണം ദുഃഖപുഷ്പം കൊണ്ടു തീർക്കും രക്തപുഷ്പാഞ്ജലിയിതാ (ആദിലക്ഷ്മി..) വിശ്വമായേ ഞങ്ങൾ നിന്റെ കർപ്പൂരത്തിരിനാളങ്ങൾ ആത്മനാളിക ധൂമമാക്കിയ അഷ്ടഗന്ധ തളികകൾ (ആദിലക്ഷ്മി..)

Published by the catalogue editor. Rights remain with the original creators.