1976 · song 3
Indradhanussu Kondu
Credits
- Singer
-
KJ Yesudas
- Lyricist
- Mankombu Gopalakrishnan
- Composer
-
MS Viswanathan
Lyrics
ഇന്ദ്രധനുസ്സു കൊണ്ടിലക്കുറിയണിയും
ഇന്ദീവരദള നയനേ
ഹേമാംഗ ലാവണ്യമൊഴുകും നിനക്കെന്റെ
പ്രേമോപഹാരങ്ങൾ
യൗവന രാഗോപഹാരങ്ങൾ (ഇന്ദ്രധനുസ്സു...)
പ്രാണന്റെ ശ്രാവണാങ്കണങ്ങളിൽ മോഹങ്ങൾ
പ്രണയത്തിൻ പൂക്കളങ്ങളെഴുതുമ്പോൾ
ഇളം ചുണ്ടിലുതിരും നിൻ കടിഞ്ഞൂൽ ലജ്ജയുടെ
ഹിരണ്യസിന്ദൂരങ്ങൾ എനിക്കു നിൻ
ഹിരണ്യസിന്ദൂരങ്ങൾ (ഇന്ദ്രധനുസ്സു...)
എന്റെ മനസ്സിന്റെ പൊന്നമ്പലത്തിലെ
ഏകാന്ത ധ്യാനത്തിൻ ശ്രീ കോവിൽ
സുഷമാപാംഗി ഞാൻ പാടുന്നു നിനക്കായ്
സൂര്യഗായത്രികൾ ആയിരം
സൂര്യഗായത്രികൾ (ഇന്ദ്രധനുസ്സു...)
--------------------------------------------------------------------------------
Published by the catalogue editor. Rights remain with the original creators.