Themmadi Velappan poster

1976 · song 1

Dharmasamaram Vijayichu

Credits

Singer
KJ Yesudas Chorus
Lyricist
Mankombu Gopalakrishnan
Composer
MS Viswanathan

Lyrics

ധര്‍മ്മസമരം വിജയിച്ചൂ -കാലം പൊന്നുഷസന്ധ്യയെ സ്വീകരിച്ചു കാലം പൊന്നുഷസന്ധ്യയെ സ്വീകരിച്ചു നന്മയുടെ ആ ജന്മവൈരികളെയെതിര്‍ത്ത് നമ്മളൊരു ചിരിത്രം സൃഷ്ടിച്ചു -ഇവിടെ നമ്മളൊരു വിപ്ലവം സൃഷ്ടിച്ചു ധര്‍മ്മസമരം വിജയിച്ചു -കാലം പൊന്നുഷസന്ധ്യയെ സ്വീകരിച്ചു ആയിരമായിരമിരുമ്പു കൈകളൊ- രാതുരക്ഷേത്രം പണിവൂ ഇവിടെയൊരാശാകേന്ദ്രം പണിവൂ മാറുന്ന നാടിന്റെ നിര്‍മ്മാണ പ്രക്രിയയില് ആദ്യത്തെ അഷ്ടബന്ധശിലയാകും -ഇത് രാഷ്ട്രത്തിന്‍ ജീവരക്തധമനിയാകും ധര്‍മ്മസമരം വിജയിച്ചു -കാലം പൊന്നുഷസന്ധ്യയെ സ്വീകരിച്ചു ആ അശ്വമേധത്തിന്‍ വീഥിയില്‍ എതിര്നില്‍ക്കും കാപാലികന്മാര്ക്കെതിരെ കലിയുഗ രാവണന്മാര്‍ക്കെതിരെ നാട്ടിലെ മാളികവീടര്‍ക്കെതിരെ ശ്രീരാമബാണവര്‍ഷം തുടരേണം -നമ്മള് ഈ രാമബാണവര്‍ഷം തുടരേണം ധര്‍മ്മസമരം വിജയിച്ചൂ -കാലം പൊന്നുഷസന്ധ്യയെ സ്വീകരിച്ചു

Published by the catalogue editor. Rights remain with the original creators.