1976 · song 5

Poomukiloru Puzhayaakaan

From Theekkanal

Credits

Singer
P Susheela
Lyricist
Vayalar
Composer
KJ Yesudas

Lyrics

പൂമുകിലൊരു പുഴയാകാൻ കൊതിച്ചൂ - പുഴയായീ പൊൻപുഴയൊരു മുകിലാകാൻ കൊതിച്ചൂ - മുകിലായി പൂമുകിലൊരു പുഴയാകാൻ കൊതിച്ചൂ - പുഴയായീ മരതകക്കുന്നിന്റെ മടിയിലൂടെ ഒരു ചെറുപുഴയായി പാട്ടുപാടിയൊഴുകിയെത്തി കടവിലെത്തും മുൻപേ മല മുല കൊടുക്കും മുൻപേ ചുടുവെയിലിൻ മരുപ്പറമ്പിൽ പുഴമരിച്ചൂ പുഴയിനിയും മുകിലായ് ജനിക്കുമോ പൂനിലാവ് മന്ത്രകോടി നൽകുമോ പൂമുകിലൊരു പുഴയാകാൻ കൊതിച്ചൂ - പുഴയായീ സുരഭിയാം കാറ്റിന്റെ വഴിയിലൂടെ പുഴ ചെറുമുകിലായ് നൃത്തമാടി പറന്നു പൊങ്ങി ചിറകു വെയ്ക്കും മുമ്പേ കതിർച്ചിലമ്പു കെട്ടും മുമ്പേ ഒരു പകലിൻ ചിതയിൽവീണാ മുകിൽമരിച്ചൂ മുകിലിനിയും പുഴയായ് ജനിക്കുമോ തുകിലുണർത്തു പാട്ടു പാടിയൊഴുകുമോ പൂമുകിലൊരു പുഴയാകാൻ കൊതിച്ചൂ - പുഴയായീ

Published by the catalogue editor. Rights remain with the original creators.