1976 · song 4

Maanathe Kanalukettu

From Theekkanal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
KJ Yesudas

Lyrics

മാനത്തെ കനലുകെട്ടു - കനലുകെട്ടു സ്വർഗ്ഗമാളികച്ചുമരിന്മേൽ കരിപിടിച്ചു ഭൂമി പെറ്റ പൂവുകൾക്ക് സമയമറിയുവാൻ കാലം പൊന്നുകൊണ്ടൊരു നാഴികമണി ചുമരിൽ വച്ചു നാഴിക മണിത്തിങ്കളേ - നേരമെന്തായീ നേരമെന്തായീ - നേരമെന്തായീ വെള്ളിമേഘത്താടിവെച്ച വൃദ്ധനാം ദൈവമേ ചില്ലുകണ്ണട ഉടഞ്ഞു പോയോ നക്ഷത്രപ്പെണ്ണു വന്നു നിൻ മുന്‍പില്‍ കൊളുത്തിയ നവരാത്രി ദീപങ്ങൾ കൊഴിഞ്ഞുപോയോ കടൽത്തിരയിൽ -ഈ കടൽത്തിരയിൽ കൊഴിഞ്ഞു പോയോ തെന്നലിന്റെ തോണിയിലെ കണ്ണുനീർ പൈങ്കിളീ - നിന്റെ കാമുകി പിരിഞ്ഞുപോയോ കണ്ണാടി വാതിൽ വച്ചു സ്വപ്നങ്ങൾ പണിഞ്ഞ നിൻ കടലാസ്സു കോട്ടകൾ തകർന്നു പോയോ കൊടുങ്കാറ്റിൽ - ഈ കൊടുങ്കാറ്റിൽ തകർന്നുപോയോ (മാനത്തെ..)

Published by the catalogue editor. Rights remain with the original creators.