1976 · song 1

Ascharyachoodamani

From Theekkanal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
KJ Yesudas

Lyrics

ആശ്ചര്യ ചൂഡാമണീ അനുരാഗ പാൽകടൽ കടഞ്ഞു കിട്ടിയോരാശ്ചര്യ ചൂഡാമണീ ആരു നിൻ സീമന്തരേഖയിൽ ഈയൊരു ചാരുകുങ്കുമ ലത പടർത്തി ചൂടുള്ള നിന്റെ സ്വയംപ്രഭാ നാളത്തിൻ ചുറ്റും പറന്നൂ ഞാൻ നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ നഗ്നമാം ചിറകിന്നു തീ പിടിച്ചു -തീ പിടിച്ചു (ആശ്ചര്യ..) മൂകമായ്‌ നിന്റെ ജ്വലിക്കുന്ന സൗന്ദര്യം മോഹിച്ചിരുന്നൂ ഞാൻ എൻ ചത്ത ദൈവത്തിന്റെ കയ്യിലെ കൽപ്പൂവിൽ എത്ര നാൾ വെറുതെ ഞാൻ തപസ്സിരുന്നു - തപസ്സിരുന്നു (ആശ്ചര്യ..)

Published by the catalogue editor. Rights remain with the original creators.