1976 · song 4

Snehathin Kovilil

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

സ്നേഹത്തിന്‍ കോവിലില്‍ പൂത്താലമേന്താന്‍ സ്ത്രീജന്മം തന്നു ദൈവം -സ്ത്രീജന്മം തന്നു ദൈവം സൗന്ദര്യം തന്നു സങ്കല്‍പ്പം തന്നു സങ്കടങ്ങള്‍ തന്നു ദൈവം സ്നേഹത്തിന്‍ കോവിലില്‍ പൂത്താലമേന്താന്‍ സ്ത്രീജന്മം തന്നു ദൈവം - നമ്മൾക്കു സ്ത്രീജന്മം തന്നു ദൈവം ഭൂമിയെപ്പോലെ ക്ഷമിക്കേണം നമ്മള്‍ കരള്‍ തകര്‍ന്നാലും ചിരിക്കേണം പുരുഷന്റെ പൂമെത്തയാകണം നമ്മള്‍ പുളകങ്ങള്‍ കോര്‍ത്തവനേകണം പത്നിയാകാത്തവള്‍ ഏകയല്ലേ അവളുടെ സ്ത്രീജന്മം പാഴല്ലേ അവളുടെ സ്ത്രീജന്മം പാഴല്ലേ സ്നേഹത്തിന്‍ കോവിലില്‍ പൂത്താലമേന്താന്‍ സ്ത്രീജന്മം തന്നു ദൈവം - നമ്മൾക്കു സ്ത്രീജന്മം തന്നു ദൈവം രാ‍ഗത്തിന്‍ കാളിന്ദിയാകേണം നമ്മള്‍ ത്യാഗതരംഗങ്ങളാകേണം മക്കളെപ്പെറ്റു വളര്‍ത്തണം നമ്മള്‍ മാനവകഥ തുടര്‍ന്നെഴുതേണം അമ്മയാകാത്തവള്‍ സ്ത്രീയാണോ അലരില്ലാ പാഴ്മരം മരമാണോ അലരില്ലാ പാഴ്മരം മരമാണോ സ്നേഹത്തിന്‍ കോവിലില്‍ പൂത്താലമേന്താന്‍ സ്ത്രീജന്മം തന്നു ദൈവം - നമ്മൾക്കു സ്ത്രീജന്മം തന്നു ദൈവം

Published by the catalogue editor. Rights remain with the original creators.