1976 · song 3

Mrigaangabimbamudichu

From Romeo

Credits

Singer
Sreekanth
Lyricist
Vayalar
Composer
G Devarajan

Lyrics

മൃഗാംഗബിംബമുദിച്ചൂ ഭുവനം മൃതസഞ്ജീവനി നുകർന്നൂ ഭൂമിക്കു താരുണ്യം നൽകിയ ദേവാ പൗർണ്ണമിയല്ലേ നിൻ ജന്മദിനം     സ്വർഗ്ഗനേത്രങ്ങൾ നിൻ വഴിയിൽ സ്വർണ്ണ കലശങ്ങളാടി അശ്വതി ഭരണി കാർത്തികമാർ നിൻ ചുറ്റും വിളക്കുകളാടി ചുറ്റും വിളക്കുകളാടി സ്വപ്നമദാലസയായി ഭൂമി സ്വപ്നമദാലസയായി (മൃഗാംഗ..)     കല്പവൃക്ഷങ്ങൾ നിൻ മടിയിൽ പുഷ്പവിശറികൾ വീശി പശ്ചിമജലപ്പാൽത്തിരകൾ നിൻ പട്ടുകിടക്കകളായി പട്ടുകിടക്കകളായി രാസവിലാസിനിയായി ഭൂമി രാസവിലാസിനിയായി (മൃഗാംഗ..)

Published by the catalogue editor. Rights remain with the original creators.