1976 · song 2
Kaalathe Manju Kondu
Credits
- Singer
- P Madhuri
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
കാലത്തെ മഞ്ഞു കൊണ്ട്
കല്ലു വച്ച കമ്മലു തീർക്കും
കന്നിയിളം കറുകമ്പൂവേ പൂവേ
നാളത്തെ കല്യാണത്തിനു
നാലു നില പന്തലു മേയാൻ
നീകൂടെപ്പോരടീ പൂവേ നീലം പൂവേ
കതിർമണ്ഡപമലങ്കരിക്കാൻ
കൗസ്തുഭാംബരമുണ്ടാകും
മണ്ഡപത്തിൽ വെള്ള വിരിക്കാൻ
മഞ്ജു ചന്ദ്രികയുണ്ടാകും
കൈയ്യിലഷ്ടമംഗല്യവുമായ്
മെയ്യിൽ നിത്യ രോമാഞ്ചവുമായ്
നാളെയെന്റെ ചെച്ചി പുതിയൊരു
വേളിപ്പെണ്ണാകും
കൊതിക്കും ഞാൻ നോക്കി നോക്കി കൊതിക്കും
ആ..ആാ......(കാലത്തെ...)
മണിമച്ചക വിതാനമാകാൻ
മഞ്ജുചന്ദ്രികയുണ്ടാകും
മഞ്ചമാകെ കവിത കുറിക്കാൻ
മല്ലികാർജ്ജുനനുമുണ്ടാകും
സ്വപ്നമായ സ്വപ്നം മുഴുവൻ
സ്വർഗ്ഗമായ നിർവൃതിയോടെ
നാളെയെന്റെ ചേച്ചി പുതിയൊരു നാണപ്പൂവാകും
ചിരിക്കും ഞാൻ നോക്കി നോക്കി ചിരിക്കും
ആ..ആ.ആ..(കാലത്തെ..)
Published by the catalogue editor. Rights remain with the original creators.