1976 · song 2
Orshalemin
Credits
- Singer
-
P Susheela
- Lyricist
- Nelson
- Composer
- MK Arjunan
Lyrics
ഓർശലേമിൻ നായകാ ജീവനായകാ
വേദഗ്രന്ഥത്തിൽ ഇതൾ വിരിയും
വെറോണിക്കായുടെ രോമഹർഷം
എന്റെ ആത്മാവിൻ പട്ടുതൂവാലയിൽ
തിരുമുഖഛായ പതിച്ചൂ
തിരുമുഖഛായ പതിച്ചൂ (ഓർശലേമിൻ)
യോർദ്ദാന്റെ കരയിലും ഗലീലിയാ കടലിലും (2)
നിന്നെ തിരഞ്ഞു ഞാൻ വന്നൂ (2)
നിൻ മുഖമൊന്നു കാണാൻ സ്വരമൊന്നു കേൾക്കാൻ
കുരിശിന്റെ വഴിയിൽ ഞാൻ നിന്നൂ (2) (കുരിശിന്റെ)
കാൽവരിക്കുന്നിലും ഗത്സെമിനിയിലും (2)
നിന്നെ തിരഞ്ഞു ഞാൻ വന്നൂ(2)
നിൻ മുറിവിൽ തലോടാൻ തൈലം പുരട്ടാൻ
ഒരു നോവിൻ പിണരായ് ഞാൻ നിന്നൂ (2) (ഓർശലേമിൻ)
Published by the catalogue editor. Rights remain with the original creators.