1976 · song 4

Kaavyabhavana Manjarikal

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

കാവ്യഭാവനാ മഞ്ജരികൾ കല്പന തൻ മധു മഞ്ജുഷകൾ കനകവും വെണ്ണയും ചാലിച്ചു ചേർത്ത നിൻ കമലപ്പൂമേനി കാണാൻ തപസ്സിരുന്നൂ  (കാവ്യ..)   പൂവെയിൽ  കൊള്ളാനും വിടില്ല നിന്നെ പൂന്തനു വെണ്ണ നെയ്യുരുകിയാലോ തൂവെണ്ണ നിലാവിലും വിടില്ല നിന്നെ പൂവുടൽ പനിനീരായൊഴുകിയാല്ലോ അരികത്തിരുന്നെന്നെയനുഗ്രഹിക്കൂ അനുരാഗ സോപാനമലങ്കരിക്കൂ (കാവ്യ..)   പൂവുടൽ നുള്ളാനും വിടില്ല നിന്നെ പൂമ്പാറ്റ നിന്നധരം നുകർന്നാലോ സ്വരരാഗമാല പാടാൻ വിടില്ല നിന്നെ സ്വരങ്ങളിലാ സ്വപ്നമലിഞ്ഞാലോ അരികത്തിരുന്നെന്നെയനുഗ്രഹിക്കൂ അനുരാഗ സോപാനമലങ്കരിക്കൂ (കാവ്യ..)

Published by the catalogue editor. Rights remain with the original creators.