1976 · song 5

Thiruvaathira Manassil

From Priyamvada

Credits

Singer
P Susheela B Vasantha
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

തിരുവാതിര മനസ്സിൽ നവമാലിക തിരുവൈക്കത്തപ്പനിന്നു നിറമാലിക (2) ശ്രീപരമേശ്വരനിന്നാട്ടത്തിരുനാൾ (2) ശ്രീപാർവ്വതി ജയിക്കും പൊന്നുതിരുനാൾ.. (തിരുവാതിര ...) ശശിലേഖ ചൂടുന്ന തമ്പുരാൻതൻ പാദകമലങ്ങൾ പൂജിയ്ക്കും കാമേശ്വരീ വിശ്വേശ്വരസഖീ വിശ്വകാരിണീ വിശ്വ നാരീ കുലമൌലീമണീ... പ്രതിമ നീ പ്രകൃതി നീ പുരുഷന്റെ ശക്തി നീ പുണ്യമലർ വിടർത്തും പൂവാടി നീ ജയിക്ക കരുണാലയേ ജയിക്ക ജഗദംബികേ പതിയെ നമിച്ചാലും പതിയെ നയിച്ചാലും അഹമെന്ന ഭാവം ഇല്ല അളകേശ്വരീ വിശ്വപദായികേ ത്യാഗരൂപിണീ മക്കൾക്കു ദൈവവും ശാന്തിയും നീ പ്രതിമ നീ പ്രകൃതി നീ പുരുഷന്റെ ശക്തി നീ പുണ്യമലർ വിടർത്തും പൂവാടി നീ ജയിക്ക കരുണാലയേ.... ജയിക്ക ജഗദംബികേ... (തിരുവാതിര ...)

Published by the catalogue editor. Rights remain with the original creators.