1976 · song 4

Pulayanar Maniyamma

From Prasaadam

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍ ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ് (പുലയനാര്‍..) അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ (2) അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ  (പുലയനാര്‍..) കേളി നീരാട്ടിനു കളിച്ചിറങ്ങീ  അവള്‍ താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ (2) അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ  അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ  അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ  പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ

Published by the catalogue editor. Rights remain with the original creators.