1976 · song 3

Pulayanar Maniyamma

From Prasaadam

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ --(2) ആളിമാരൊത്തുകൂടി ആമ്പൽപ്പൂക്കടവിങ്കൽ ആയില്ല്യപ്പൂനിലാവിൽ കുളിക്കാൻ പോയ് പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന മലവേടചെറുക്കന്റെ മനം തുടിച്ചു അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി ഇളംകാറ്റിലിളകുന്ന വല്ലി പോലെ (പുലയനാർ മണിയമ്മ) കേളിനീരാട്ടിന്നു കളിച്ചിറങ്ങി അവൾ താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലെ അരുവിയിൽ ചെമ്പൊന്നിൻ പൊടി കലങ്ങി (പുലയനാർ മണിയമ്മ)

Published by the catalogue editor. Rights remain with the original creators.