1976 · song 1

Gaanathin Kalloliniyil

From Prasaadam

Credits

Singer
Vani Jairam
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ഗാനത്തിൻ കല്ലോലിനിയിൽ സാനന്ദം നീന്തി നടക്കും രാജമരാളിക ഞാൻ അഴകിന്റെ ദേവമരാളിക ഞാൻ പുളകം നെയ്യും പുഞ്ചിരിയാൽ പുഷ്പദലം ചുറ്റും വിതറും മധുരം നുണയും നാഥന്റെ മനസ്സിനുള്ളിൽ താമസമാക്കും (ഗാനത്തിൻ,...) മൃണാളകോമളപാണികളാൽ കാണികളേ ഊഞ്ഞാലാട്ടും താളം തുള്ളും കാലടിയാൽ വേദികയിൽ ഒഴുകിപ്പോകും  (ഗാനത്തിൻ,...)

Published by the catalogue editor. Rights remain with the original creators.