1976 · song 6

Njaattuvelappookkale

Credits

Singer
Vani Jairam
Lyricist
Vayalar
Composer
MK Arjunan

Lyrics

ആ....ഓ...ലാലാ ലാ.... ഞാറ്റുവേലപ്പൂക്കളേ പൂക്കളേ കാറ്റു വന്ന് കാതിൽചൊല്ലിയ കടംകഥ പറയൂ കടംകഥ പറയൂ (ഞാറ്റുവേലപ്പൂക്കളേ..) ഞാൻ പറയാം പിള്ളേ ഞാൻ പറയാം ഞാവൽമരപ്പൂന്തണലിൽ കാമദേവന്റെ മെതിയടികൾ കണ്ടുപോയ് കണ്ടുപോയ് - അവൾ കണ്ടുപോയ് (ഞാറ്റുവേലപ്പൂക്കളേ..) കർപ്പൂരക്കുളിർമലയുടെ പൊന്നരക്കെട്ടിൽ കൈചുറ്റി ചേർന്നുറങ്ങണ കാട്ടരുവീ നിൻ മുടിയിലീ പൂമഴകൾ പെയ്തതാര് നിന്റെ ഈറൻ ഒന്നരമുണ്ടുലച്ചതാര് ആര് ആര് കാമദേവൻ കാമദേവൻ കാമദേവൻ (ഞാറ്റുവേലപ്പൂക്കളേ..) വെള്ളാരം വെയിലൊലിക്കണ താഴ്വരക്കാട്ടിൽ അല്ലിപ്പൂമ്പന്തടിക്കണ വള്ളിയമ്മേ നിൻ ചൊടിയിലെ മുന്തിരിത്തേൻ നുകർന്നതാര് - നിന്റെ നെഞ്ചിലെ സ്വപ്ന- ബന്ധം കവർന്നതാര് ആര് ആര് കാമദേവൻ കാമദേവൻ കാമദേവൻ (ഞാറ്റുവേലപ്പൂക്കളേ..)

Published by the catalogue editor. Rights remain with the original creators.