1976 · song 4
Ha Murukku
Credits
- Singer
-
Vani Jairam
- Lyricist
-
Vayalar
- Composer
- MK Arjunan
Lyrics
ഹാ മുറുക്ക് വേണോ മുറുക്ക് വേണോ
അരിമുറുക്ക് തിരിമുറുക്ക് അഴകുള്ള മണിമുറുക്ക്
ചരക്കുമിച്ചം വിലതുച്ഛം മുറുക്ക് വേണോ
അരിമുറുക്ക് തിരിമുറുക്ക് അഴകുള്ള മണിമുറുക്ക് വേണോ ഏയ് ഏയ് ഏയ് വേണോ
അകത്ത് പാൽ കുറുക്കും കുട്ടനാടൻ ചെറുമണി
അരിപ്പൊടി കൊണ്ടുള്ള മുറുക്ക്
ചന്ദനമരച്ചക്കിൽ ആട്ടിയോരെണ്ണയിൽ
ഇന്നു ഞാൻ ഉണ്ടാക്കിയ മുറുക്ക്
നാടൻപെണ്ണിന്റെ നാണമുള്ള മുറുക്ക്
നോക്കൂ - ഹാ സ്വാദ് നോക്കൂ
ആ മുറുക്ക് മുറുക്ക് മുറുക്ക് മുറുക്ക്...
ഹാ മുറുക്ക് വേണോ മുറുക്ക് വേണോ
അരിമുറുക്ക് തിരിമുറുക്ക് അഴകുള്ള മണിമുറുക്ക്
കടുത്ത പ്രേമമുള്ള കാമുകീകാമുകർക്ക്
കൊറിച്ചിരിക്കാൻ നല്ല മുറുക്ക്
കഞ്ചാവിൻ ലഹരിയിൽ കടൽക്കാറ്റു കൊള്ളുന്ന
സഞ്ചാരികൾക്കു നല്ല മുറുക്ക് - സ്വപ്ന
സഞ്ചാരികൾക്ക് നല്ല മുറുക്ക്
നോക്കൂ - ഹാ സ്വാദ് നോക്കൂ
ആ മുറുക്ക് മുറുക്ക് മുറുക്ക് മുറുക്ക്...
(മുറുക്ക് വേണോ...)
Published by the catalogue editor. Rights remain with the original creators.