Panchami poster

1976 · song 5

Vannaathikkili

From Panchami

Credits

Singer
P Susheela
Lyricist
Yusufali Kecheri
Composer
MS Viswanathan

Lyrics

വണ്ണാത്തിക്കിളീ..വായാടിക്കിളീ.. വണ്ണാത്തിക്കിളി വായാടിക്കിളി വർണ്ണപ്പൈങ്കിളിയേ ചെപ്പുകിലുക്കി... ചെപ്പുകിലുക്കിപ്പാറിനടക്കണ ചെല്ലപ്പൈങ്കിളിയേ വന്നേപോ ഒന്നു നിന്നേപോ വന്നേപോ ഒന്നു നിന്നേപോ (വണ്ണാത്തിക്കിളി..) കിടന്നുറങ്ങും നേരത്തിരവിൽ കിനാവുകാണാറുണ്ടോ -തങ്ക ക്കിനാവുകാണാറുണ്ടോ കുരുന്നുകരളും കുഞ്ഞിച്ചിറകും കോരിത്തരിക്കാറുണ്ടോ ചൊല്ല് കോരിത്തരിക്കാറുണ്ടോ ആ...(വണ്ണാത്തിക്കിളി..) കുളിരുള്ളപ്പം കൂടെയിരിക്കാൻ കൂട്ടിനൊരാൺകിളിയുണ്ടോ -കുഞ്ഞി ക്കൂട്ടിലൊരാൺകിളിയുണ്ടോ അഞ്ചിക്കൊഞ്ചിപ്പാടിയിണക്കിളി നെഞ്ചിലുരുമ്മാറുണ്ടോ ഇങ്ങനെ നെഞ്ചിലുരുമ്മാറുണ്ടോ ആ...(വണ്ണാത്തിക്കിളി..)

Published by the catalogue editor. Rights remain with the original creators.