Panchami poster

1976 · song 1

Anuraaga Surabhila

From Panchami

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
MS Viswanathan

Lyrics

അനുരാഗസുരഭില നിമിഷങ്ങളേ ആനന്ദപുളകങ്ങളേ മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ (അനുരാഗ..) സ്വര്‍ഗ്ഗീയസന്ദേശം പാരിന്നു നല്‍കുന്ന സ്വര്‍ണ്ണമരാളങ്ങളേ (അനുരാഗ..) വീണയിലുയരുന്ന നാദം പോലെ വിണ്ണിലെ പൂന്തിങ്കള്‍ക്കലപോലെ നീയെന്റെ ഭാവനാ സീമയിലുണര്‍ന്നൂ നീലനിലാവൊളിപോലെ നീലനിലാവൊളിപോലെ (അനുരാഗ..) കല്ലോലിനിയുടെ ഗാനം പോലെ കാനനമലരിന്റെ മണം പോലെ കണ്മണീ നീയെന്റെ മുന്നില്‍ വന്നണഞ്ഞു കവിതാ മാധുരി പോലെ കവിതാ മാധുരി പോലെ (അനുരാഗ..)

Published by the catalogue editor. Rights remain with the original creators.