1976 · song 4

Udayadeepika

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ഉദയദീപിക കണ്ടുതൊഴുന്നു ഉഷകാല മേഘങ്ങൾ പൂർവദിങ്മുഖപ്പൊൻ തൃക്കോവിലിൽ പുഷ്പാഭിഷേകം തുടങ്ങുന്നു തുടങ്ങുന്നു..... അഷ്ടമംഗല്യത്തിൻ അകമ്പടിയില്ല അറുപതു തിരിവിളക്കില്ല കതിർമണ്ഡപമില്ല തകിൽ മേളമില്ല കല്യാണം നമുക്കു കല്യാണം ഉദയം സാക്ഷി ഈ ഉദ്യാനം സാക്ഷി സാക്ഷി സാക്ഷി.....(ഉദയദീപിക ..) അഞ്ജനമിഴിമാർതൻ കുരവയുമില്ല അടിമുടി പവൻ ചൂടിയില്ല ഗുരുദക്ഷിണ വാങ്ങാൻ അരുണന്റെ കൈകൾ ഉയരുന്നു നമുക്കായ് വിടരുന്നൂ ഉഷസ്സേ സാക്ഷി ഈ നഭസ്സേ സാക്ഷി സാക്ഷി സാക്ഷി (ഉദയദീപിക ..)

Published by the catalogue editor. Rights remain with the original creators.