1976 · song 3

Thottaal Pottum Rasakkudukke

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

തൊട്ടാൽ പൊട്ടും രസക്കുടുക്കേ നീ കിട്ടാനില്ലാത്ത പാരിജാതം കെട്ടിപ്പിടിച്ചാൽ പൊട്ടിവിടരും വിട്ടാലും പൂമണം പിന്നാലെ പോരും (തൊട്ടാൽ..) ചിലങ്ക കെട്ടിയ നിൻ കാലിൽ കുലുങ്ങി വീഴും താളപ്പൂ മധുരക്കിങ്ങിണി നിൻ നാവിൽ അതിൽ മയങ്ങിടുന്നു സംഗീതം (ചിലങ്ക...) എന്തു പറഞ്ഞാലും അതു തേന്മഴയല്ലോ(2)[ തൊട്ടാൽ...] വിളക്കു കത്തും നിൻ കണ്ണിൽ തുളുമ്പി നിൽപ്പൂ‍ ശൃംഗാരം ചിരിക്കും മുന്തിരിത്തേന്മുത്ത് നിന്റെ ചൊടികൾ കുങ്കുമപ്പൂസത്ത് (വിളക്കു..) മെല്ലെ നടന്നാലും അതു നടനമാണല്ലോ (2)[ തൊട്ടാൽ...]

Published by the catalogue editor. Rights remain with the original creators.