1976 · song 1

Chundil Virinjathu

Credits

Singer
P Jayachandran Vani Jairam
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ചുണ്ടിൽ വിരിഞ്ഞതു പുഞ്ചിരിപ്പൂവോ ചുംബനലഹരിയിൽ പൂക്കും നിലാവോ കണ്ണിൽ തെളിഞ്ഞത് കനവിൻ പൂത്തിരിയോ കരളിന്റെ കുളിരിന്റെ ദാഹപ്പൂന്തിരയോ (ചുണ്ടിൽ..) മെയ്യിൽ കിളുർത്തത് രോമാഞ്ചത്തളിരോ ഉള്ളിലെ സ്വപ്നത്തിൻ മഞ്ഞലക്കുളിരോ നെഞ്ചിൽ ചിരിച്ചതു പഞ്ചകബാണൻ കൊഞ്ചിച്ചു വളർത്തും പഞ്ചമം കിളിയോ (ചുണ്ടിൽ..) കൈവിരൽത്തുമ്പിലും കസ്തൂരിഗന്ധം കണ്മണീയഭിലാഷ സൗഗന്ധികം നീ മുന്തിരിത്തേൻ ചിന്തും നിൻ ഗാനമാല്യം മുള്ളിനെ പൂവാക്കും മായാമയൻ നീ (ചുണ്ടിൽ...)

Published by the catalogue editor. Rights remain with the original creators.