1976 · song 3

Kunkumapottiloorum

From Paalkkadal

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ മഞ്ജീരത്തിൻ മൗനനാദം എല്ലാ സ്മരണയും വിടർത്തീ -എന്നിൽ എല്ലാ മോഹവും ഉണർത്തി കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ മഞ്ജീരത്തിൻ മൗനനാദം കതിർമണ്ഡപത്തിലെ കനകത്തൂണുകൾ കദളിപ്പൊൻകുല അണിയവേ നിലവിളക്കുകൾ പൂത്തുനിൽക്കവേ നെല്ലിൻപൂക്കുലയാടവേ അഷ്ടമംഗല്യം വഴിയൊരുക്കിടും അരികിലാ മനം പാടിടും ആ മലർ മിഴിയിലെൻ ഭാവി ഞാൻ ആർദ്രഭാവമായ് കണ്ടിടും കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ മഞ്ജീരത്തിൻ മൗനനാദം ആദ്യരാത്രിയിലെൻ ഇടറും കാലുകൾ അനഘ താളമതു നുകരവേ മണിവിളക്കുകൾ വാടി നിൽക്കവേ മനസ്സിൽ വനികകൾ വളരവേ തല്പമേനിയിൽ പൂ ചിരിച്ചിടും തളിരുപോലെ ഞാൻ ചാഞ്ഞിടും അധര മുത്തിലെൻ പ്രണയഭാവന ആദ്യ മുത്തമായുണർന്നിടും കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ മഞ്ജീരത്തിൻ മൗനനാദം

Published by the catalogue editor. Rights remain with the original creators.