1976 · song 5

Karukaruthoru Pennaanu

Credits

Singer
KJ Yesudas
Lyricist
Mullanezhi
Composer
Shyam

Lyrics

കറുകറുത്തൊരു പെണ്ണാണു കടഞ്ഞെടുത്തൊരു മെയ്യാണു(2) കാടിന്റെ ഓമനമോളാണ് ഞാവൽപഴത്തിന്റെ ശേലാണു എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ളു തുടുത്താണ് ഇരുണ്ടമാനത്ത് പൊട്ടി വിരിയണ ചുവന്ന പൂവ് കറുത്ത ചന്തത്തിനകത്തുരുകണ കനവിൻ നോവ് മാമല നീലിമ പെറ്റൊരു വെള്ളിച്ചോല ഈ മലപ്പെണ്ണിന്റെ കരളിലെ രാഗച്ചോല കറുത്ത ചിപ്പി തൻ അകത്തുറയണ വെളുത്ത മുത്ത് നീയാം ചിപ്പിയിൽ നീറ്റിയേടുത്തോരനുരാഗ സത്ത് (കറുകറുത്തൊരു പെണ്ണാണു) തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ സുന്ദരീ നിന്നെ നിന്നിലെ നിന്നെ സ്വന്തമാക്കാൻ നിന്നമൃതം തന്നിട്ടെന്നിലെയെന്നെയനശ്വരനാക്കാൻ നിന്നിൽ നിറഞ്ഞോരനുരാഗ സത്ത് പകർന്നു തരാമോ എന്നിലെക്കൊന്നായ് ലയിച്ചു ചേരാമോ നീ കാട്ടു പെണ്ണേ (കറുകറുത്തൊരു പെണ്ണാണു)

Published by the catalogue editor. Rights remain with the original creators.