1976 · song 6

Vasanthame Prema

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

വസന്തമേ പ്രേമവസന്തമേ മടങ്ങി വരില്ലേ നീ കരിഞ്ഞുണങ്ങുമീ ചില്ലയിൽ കുളിരായ് തിരിച്ചു വരില്ലേ നീ  (വസന്തമേ...) എത്ര നിറങ്ങൾ നീ വിടർത്തീ എത്ര സ്വപ്നങ്ങളെ നീ വളർത്തീ എന്നുമാ സൗരഭ സാഗര വീചിയിൽ എന്റെ മനസ്സിനെ തോണിയാക്കി എങ്ങു പോയ് നീ എങ്ങു പോയ് നീ എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ എങ്ങു പോയ് നീ തരംഗമേ ഗാനതരംഗമേ തിരിച്ചു വരില്ലേ നീ മയങ്ങി വീഴും തന്ത്രിയിൽ ലയമായ് തിരിച്ചു വരില്ലേ നീ  തരംഗമേ.... എത്ര സ്വരങ്ങൾ നീയുണർത്തീ എത്ര തത്ത്വങ്ങളെ നീ വളർത്തീ എന്നുമാ രാഗത്തിൻ രാജകൊട്ടാരത്തിൽ എന്റെ മോഹത്തെയതിഥിയാക്കി എങ്ങു പോയ് നീ എങ്ങു പോയ് നീ എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ എങ്ങു പോയ് നീ (വസന്തമേ...)

Published by the catalogue editor. Rights remain with the original creators.