1976 · song 5
Neeyente Lahari [F]
Credits
- Singer
- P Madhuri
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
നീ എന്റെ ലഹരി
നീ മോഹമലരി
നിന്നിലെൻ പുലരികൾ പൂക്കുന്നു
നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു
നീ എന്റെ ലഹരി
നിത്യാനുരാഗത്തിൻ നൃത്തനിർഝരി -നീ
നിരവദ്യ ഭാവനാ പുഷ്പമഞ്ജരി
നിൻ ഗന്ധമലയടിക്കും ഭൂമിയിൽ ഞാനൊരു
സ്വർണ്ണപതംഗമായ് പറക്കുന്നു
നീയാകും പൂനിലാപ്പാലാഴിയിൽ ഞാൻ
നിശാഗന്ധിയായലിയുന്നു
അലിയുന്നൂ അലിയുന്നൂ
നീ എന്റെ ലഹരി
കേൾക്കാത്ത ഗന്ധർവ ഗാനപല്ലവി -നീ
കാണാത്ത കമനീയ ശില്പചാതുരി
നിൻ രൂപം നിഴലൊരുക്കും ഭൂമിയിൽ ഞാനൊരു
സ്വപ്നശലാകയായലയുന്നൂ
നീയാകും സ്വർഗ്ഗീയ സംഗീതമാലയിൽ
നിശാഗീതമായലിയുന്നൂ
അലിയുന്നൂ അലിയുന്നൂ
നീ എന്റെ ലഹരി
നീ മോഹമലരി
നിന്നിലെൻ പുലരികൾ പൂക്കുന്നു
നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു
Published by the catalogue editor. Rights remain with the original creators.