1976 · song 3

Neelanabhassil

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

നീലനഭസ്സിൽ നീരദസരസ്സിൽ നിരുപമ സുന്ദര രജത സദസ്സിൽ ചന്ദനച്ചാർത്തിൽ രതിനൃത്തമാടും ഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ വർണ്ണക്കല്ലോല കിരണങ്ങളാൽ നീ മൗന സംഗീത മാധുരി തൂകി ആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങാൻ മോഹം വസുന്ധരയാകും എന്നുടെ മോഹം വസുന്ധരയാകും വസുന്ധരയാകും( നീല...) പുഷ്പബാണങ്ങൾ തൻ അമ്പുകൾ തീർക്കും സ്വപ്ന തല്പങ്ങൾ രജനികളായി ആദിയുഗത്തിൻ ആദ്യനിശ മുതൽ ആശാമാധവമല്ലോ നമ്മളിൽ ആശാമാധവമല്ലോ മാധവമല്ലോ  (നീല...)

Published by the catalogue editor. Rights remain with the original creators.