Muthu poster

1976 · song 6

Vimookashoka (F)

From Muthu

Credits

Singer
Radha Viswanath
Lyricist
KS Namboothiri
Composer
Prathap Singh (Pradeep Singh)

Lyrics

വിമൂകശോക സ്മൃതികളുണര്‍ത്തി വീണ്ടും പൗര്‍ണ്ണമി വന്നൂ വിഷാദ വീചികള്‍ മാത്രം വിരിയും വിപഞ്ചികേ നീ പാടൂ  നീ പാടൂ (വിമൂക...) നിഴലിന്‍ പിറകേ നടന്നു കാലിടറി വീണൂ പിരിഞ്ഞൂ നാം നിനക്കു നന്മകള്‍ നേരുന്നൂ ഞാന്‍ നിറഞ്ഞ ഹൃദയവുമായ് നിറഞ്ഞ ഹൃദയവുമായ് (വിമൂക...) വിരിയട്ടേ നിന്‍ ജീവിത വേദിയില്‍ വിശുദ്ധ സ്വര്‍ഗ്ഗ സുഖങ്ങള്‍ സ്വപ്നം പോലൊരു സ്വപ്നം പോലെന്‍ സ്വയം പ്രഭേ നീ പിരിയൂ സ്വയം പ്രഭേ നീ പിരിയൂ‍ (വിമൂക ശോക..)

Published by the catalogue editor. Rights remain with the original creators.