Muthu poster

1976 · song 3

Jeevitham Pranayamadhuram

From Muthu

Credits

Singer
Radha Viswanath
Lyricist
KS Namboothiri
Composer
Prathap Singh (Pradeep Singh)

Lyrics

ജീവിതം പ്രണയമധുരം ഹൃദയചഷകം നിറയെ അമൃതം ഈ നാളിൻ ലഹരി നുകരാൻ നീ വരൂ വരൂ നീ വരൂ വരൂ ജീവിതം പ്രണയമധുരം ഹൃദയചഷകം നിറയെ അമൃതം കാണാത്ത പൊൻകിനാവിൻ കിക്കിളിയുണ്ടേ ആരും ചൂടാത്ത കാട്ടുപ്പൂവിൻ പൂമ്പൊടിയുണ്ടേ പാടാത്ത പാട്ടിന്റെ ഈണവുമുണ്ടേ നാണം മാറാത്ത കന്നിമണ്ണിൻ ദാഹവുമുണ്ടേ ജീവിതം പ്രണയമധുരം ഹൃദയചഷകം നിറയെ അമൃതം ഒരുക്കീ ഞാൻ യൗവ്വനത്തിൻ വിരുന്നുശാല നീ മടിക്കാതെ ആസ്വദിക്കു വിരുന്നുകാരാ മറക്കാമീ ജീവിതത്തിൻ നൊമ്പരമെല്ലാം പൊട്ടിച്ചിരിക്കുമീ നിലാവിന്റെ ലഹരിയിൽ നാം ജീവിതം പ്രണയമധുരം ഹൃദയചഷകം നിറയെ അമൃതം

Published by the catalogue editor. Rights remain with the original creators.