Muthu poster

1976 · song 1

Aakaashathaazhvarakkaattil

From Muthu

Credits

Singer
K Sathi
Lyricist
KS Namboothiri
Composer
Prathap Singh (Pradeep Singh)

Lyrics

ആകാശതാഴ്വരക്കാട്ടില്‍ ആയിരം കാന്താരി പൂത്തു ഈ നിലാവിന്‍ മടിയില്‍ നിഴല്‍ വീണുറങ്ങും രാവില്‍ തെക്കുവടക്കു കറങ്ങാനെത്തിയ തെമ്മാടിക്കാറ്റേ താഴമ്പൂക്കാടുകളെ തഴുകിയൊഴുകി വരും കാറ്റെ തഴുകിയൊഴുകി വരും കാറ്റെ ഇതുവഴി നീയൊന്നു വരുമോ കുളിരു പകരുമോ കാറ്റേ കുസൃതിക്കാറ്റേ കുറുമ്പന്‍ കാറ്റേ (ആകാശതാഴ്വരക്കാട്ടില്‍...) മേലാകെ കുളിരുന്നല്ലോ മുറുകെയെന്നെ നീ പുണരൂ മുറുകെയെന്നെ നീ പുണരൂ വല്ലോരും കാണും മുന്‍പേ വിളക്കു മെല്ലെ നീ കെടുത്തൂ വിളക്കു മെല്ലെ നീ കെടുത്തൂ വഷളന്‍ കാറ്റേ കൊതിയന്‍ കാറ്റേ (ആകാശതാഴ്വരക്കാട്ടില്‍...)

Published by the catalogue editor. Rights remain with the original creators.