1976 · song 4
Ponnaaryan Kathirittu Kasavittu
Credits
- Singer
-
KJ Yesudas
Chorus
- Lyricist
- Yusufali Kecheri
- Composer
- Shankar Ganesh
Lyrics
പൊന്നാര്യൻ കതിരിട്ട് കസവിട്ട് നിൽക്കുന്ന(2)
ഭൂമിക്കു പ്രായം പതിനാറ്
ഭൂമിദേവിക്കു പ്രായം പതിനാറ്
ചുടുവേർപ്പിൻ മുത്തുകൾ നെടുവീർപ്പായ് മാറ്റുന്ന
ഭൂമിക്കു പ്രായം പതിനാറ്
ഭൂമിദേവിക്കു പ്രായം പതിനാറ് (പൊന്നാര്യൻ കതിരിട്ട് .....)
ജിംഗര ജിംഗാ ഓഹൊ ജിംഗര ജിംഗാ....(2)
മണ്ണിന്റേ മക്കൾക്കു മണ്ണുകിട്ടി
ഒരുപിടി മണ്ണുകിട്ടി
മാടത്തിൻ മക്കൾക്കു പൊന്നു കിട്ടി
ആഹാ പൊന്നു കിട്ടി
തമ്പുരാൻ കനിഞ്ഞപ്പം അടിയങ്ങൾ ഞങ്ങക്ക്(2)
തങ്കക്കിനാവിന്റെ മുത്തു കിട്ടി
തങ്കക്കിനാവിന്റെ മുത്തു കിട്ടി (പൊന്നാര്യൻ.....)
പുഞ്ചക്കു തേവണ കൈകൾക്കു പട്ടയം കിട്ടി
അയ്യയ്യയ്യാ പട്ടയം കിട്ടി
പുത്തരിയുണ്ണാൻ വന്നല്ലോ തത്തമ്മക്കുട്ടി
കരളിലെ തത്തമ്മക്കുട്ടി...
മഴയെല്ലാം പോയല്ലോ മാനം തെളിഞ്ഞല്ലോ
മാടത്തപ്പൈങ്കിളിയേ പാട്ടുപാട്
മാടത്തപ്പൈങ്കിളിയേ പാട്ടുപാട് (പൊന്നാര്യൻ....)
Published by the catalogue editor. Rights remain with the original creators.