Kaayamkulam Kochunniyude Makan poster

1976 · song 1

Aayiravallithirumakale

Credits

Singer
KP Brahmanandan Chorus
Lyricist
Pappanamkodu Lakshmanan
Composer
MK Arjunan

Lyrics

ആയിരവല്ലിത്തിരുമകളേ ആനമുടി വാഴും ദേവകളേ ആടി വായോ വിളയാടി വായോ അരമണിത്തുടലും കിലുക്കി വായോ അരമണിത്തുടലും കിലുക്കി വായോ ആയിരവല്ലിത്തിരുമകളേ ആനമുടി വാഴും ദേവകളേ ആടി വായോ വിളയാടി വായോ തീയാളും തൃക്കണ്ണിൽ പിറന്നവളേ നീയല്ലോ ഞങ്ങടെ തമ്പുരാട്ടി ആരവത്തോടെ അലങ്കാരത്തോടെ അരയന്റെ മെയ്യിലുണർന്നു വായോ അരയന്റെ മെയ്യിലുണർന്നു വായോ ആയിരവല്ലിത്തിരുമകളേ ആനമുടി വാഴും ദേവകളേ ആടി വായോ വിളയാടി വായോ കങ്കാളം തിരുമെയ്യിൽ അണിഞ്ഞവളേ കാണേണം നീ മുന്നിൽ തുണയായി എള്ളിൻപൂ ചൂടി എരിക്കിൻപൂ ചൂടി എരിതീയായ് മുന്നിൽ ജ്വലിച്ചു വായോ എരിതീയായ് മുന്നിൽ ജ്വലിച്ചു വായോ ആയിരവല്ലിത്തിരുമകളേ ആനമുടി വാഴും ദേവകളേ ആടി വായോ വിളയാടി വായോ തൃപ്പാദമടിയങ്ങൾ വണങ്ങിടുന്നേ തീർക്കേണം വിനയെല്ലാം തമ്പുരാട്ടീ കുംഭങ്ങളാടി കുടയേഴും ചൂടി കുരുക്കളത്തിൽ ഉണർന്നു വായോ കുരുക്കളത്തിൽ ഉണർന്നു വായോ ആയിരവല്ലിത്തിരുമകളേ ആനമുടി വാഴും ദേവകളേ ആടി വായോ വിളയാടി വായോ ആടി വായോ വിളയാടി വായോ

Published by the catalogue editor. Rights remain with the original creators.