1976 · song 4

Mangalam Nerunnu

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍ അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ പിരിഞ്ഞുപോയ്‌ നീ എങ്കിലും ഇന്നും (മംഗളം നേരുന്നു..) എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍ ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ എന്നുമാ ജീവിത പൊന്‍മണിവീണയില്‍ സുന്ദരസ്വരധാര ഉണരട്ടേ - ഉണരട്ടേ... (മംഗളം നേരുന്നു..) നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍ നിന്‍മുന്നില്‍ തെന്നലായ്‌ ഒഴുകട്ടെ ആ പുണ്യദാമ്പത്യ വര്‍ണ്ണവല്ലരിയില്‍ ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ - ജനിക്കട്ടേ... (മംഗളം നേരുന്നു..)

Published by the catalogue editor. Rights remain with the original creators.