1976 · song 1
Enthinenne Vilichu Veendumee
Credits
- Singer
- P Madhuri
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
എന്തിനെന്നെ വിളിച്ചു വീണ്ടുമീ
മന്ത്രകോടിയുടുപ്പിച്ചു
കണ്ണുനീരിനാൽ തോരണം ചാർത്തുമീ
കതിർമണ്ഡപത്തിൽ നിന്നുരുകാനോ
(എന്തിനെന്നെ..)
പഞ്ചേന്ദ്രിയങ്ങൾതൻ പഞ്ജരംവിട്ടു നിൻ
പ്രാണനാം പൈങ്കിളി പറക്കുമെന്നോ
എന്റെ ശ്രീകോവിലും എൻ പൂജാദീപവും
എന്നും അനാഥമായ് തീരുമെന്നോ
കനവുകണ്ടോ ദേവൻ കനവുകണ്ടോ
(എന്തിനെന്നെ..)
ഈശ്വരൻ വന്നു നിൻ കൈപിടിച്ചാലുമെൻ
ശാശ്വതധനമീ ഞാൻ കൈവിടുമോ
എന്റെയീ ജന്മമാം പൊൻമുത്തു നൽകി ഞാൻ
എൻ ജീവനാഥനെ തിരിച്ചെടുക്കും
കരയരുതേ ദേവൻ കരയരുതേ
Published by the catalogue editor. Rights remain with the original creators.