1976 · song 3

Souramayookham

From Anubhavam

Credits

Singer
KJ Yesudas S Janaki Anita Reddy
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

സൗരമയൂഖം സ്വര്‍ണ്ണം പൂശിയ സ്വരമണ്ഡലമീ ഭൂമി ഇവിടെ മനുഷ്യനു കരമൊഴിവായൊരു തീറാധാരം നല്‍കീ അനുഭവം.. അനുഭവം...അനുഭവം (സൗരമയൂഖം.....) ക്ഷണഭംഗുരമാം ജീവിതമെന്നും ഞാണിന്മേല്‍ക്കളി മാത്രം ബന്ധങ്ങൾ തൻ ബന്ധനമനുഭവ ബന്ധുരമാക്കുമ്പോള്‍ അതിനേ സുന്ദരമാക്കുമ്പോള്‍ ഈ ഇരുളില്‍ തടയും ഇടയന്മാരില്‍ മെഴുകുതിരിക്കതിര്‍ ചൊരിയൂ ആകാശദീപങ്ങളേ....ആകാശദീപങ്ങളേ... ആകാശദീപങ്ങളേ (സൗര മയൂഖം.....) സ്മൃതിമണ്ഡപമാം ജീവിതമെന്നും മായാജാലം മാത്രം സ്നേഹം കൊണ്ടൊരു മാസ്മരവലയം ഭാസുരമാക്കുമ്പോള്‍ അതിനേ പാവനമാക്കുമ്പോള്‍ ഈ മരുഭൂമിയിലെ സഞ്ചാരികളില്‍ തിരുഹൃദയക്കതിര്‍ ചൊരിയൂ ആകാശദീപങ്ങളേ... ആകാശദീപങ്ങളേ...ആകാശദീപങ്ങളേ (സൗര മയൂഖം.....)

Published by the catalogue editor. Rights remain with the original creators.