1976 · song 1

Kuruvikal Osana Paadum

From Anubhavam

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

കുരുവികൾ ഓശാന പാടും വഴിയില്‍ കുരിശുപള്ളി താഴ്വരയില്‍ ഇല്ലിത്തണ്ടിലൊരീണവുമായെന്‍ ഹൃദയകുമാരന്‍ വന്നൂ.. ഇതിലേ വന്നൂ (കുരുവികൾ...) വികാരമുണരും മിഴിമുനയിണകള്‍ വീണ്ടും പ്രഹരം ചൊരിയുമ്പോള്‍ (2) ആ വേദനയുടെ നിര്‍വൃതിയില്‍ ഞാന്‍ എന്നെത്തന്നെ മറക്കും ആ.. ആ..ആ...  (കുരുവികൾ...) നഖലാളനയുടെ നേരിയ രേഖയില്‍ നാണം പുളകം വിതറുമ്പോള്‍ (2) എന്നില്‍ പടരും പുതിയ വികാരം മിന്നും മാലയുമണിയും ആ..ആ.ആ.ആ.... (കുരുവികൾ ...)

Published by the catalogue editor. Rights remain with the original creators.