1976 · song 1

Abhayadeepame

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

അഭയദീപമേ തെളിയൂ അമൃത കിരണ മഴ ചൊരിയൂ അനാദി മദ്ധ്യാന്ത ശാന്ത സ്വരൂപമേ അപ്രമേയ പ്രതിഭാ പ്രകാശമേ അഭയദീപമേ തെളിയൂ അസ്തമയംപോലും നീ ചിരിയാക്കും ആ ദുഃഖമുകിലിലും മഴവില്ലു പൂക്കും ഉദയവുമെൻ മനസ്സിലസ്തമയം ഇനിയെന്റെ രാവിലുണ്ടോ ചന്ദ്രോദയം ആ വെളിച്ചത്തിൻ കടലിൽ നിന്നൊരു തുള്ളി എനിക്കു തരൂ - ഒരു രശ്മിതരൂ -ഒരു രശ്മിതരൂ അഭയദീപമേ തെളിയൂ വെള്ളിടിയിൽപ്പോലും നീയൊളി വിടർത്തും ആ മിന്നലൊളിപോലും വഴികാട്ടിയാകും മിഴിനീരാലെൻ മനസ്സിൽ പേമാരിയായ്‌ ഇനിയെന്റെ വനിയിലുണ്ടോ സ്വപ്നാങ്കുരം ആ വസന്തത്തിൻ നിറയിൽ നിന്നൊരു കതിർ തരൂ - എനിക്കു തരൂ - ഒരു പൂവു തരൂ

Published by the catalogue editor. Rights remain with the original creators.